Home Entertainment നടി ഐശ്വര്യ അർജുന് കൊറോണ

നടി ഐശ്വര്യ അർജുന് കൊറോണ

0

ഹൈദരാബാദ്: തെലുങ്ക് നടി ഐശ്വര്യ അർജുന് കൊറോണ സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ഐശ്വര്യതന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവരോട് കൊറോണ പരിശോധന നടത്താനും ഐശ്വര്യ പറയുന്നുണ്ട്. നിലവിൽ വീട്ടിൽ ക്വാറന്റീനിലാണ് ഐശ്വര്യ.

തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളാണ് ഐശ്വര്യ. അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനു പുറമേ, കന്നട നടി സുമലത അംബരീശഷിനും രോ​ഗം സ്ഥിരീകരിച്ചിരുന്നു.

ഹിന്ദി ഇതിഹാസം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായ്‍യ‍്ക്കും പേരക്കുട്ടി ആരാധ്യക്കും കൊറോണ സ്ഥിരികീരിച്ചിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here