വാഷിംഗ്ടണ്‍ : ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറു ലക്ഷത്തിലേക്ക്. ഇതുവരെ 5,99,369 പേരാണ് ലോകമെങ്ങും വൈറസ് ബാധിച്ച് മരിച്ചത്. ചികില്‍സയിലുള്ളവരില്‍ 59,953 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ലോകത്തെ ആശങ്കയിലാക്കി കൊറോണ വ്യാപനം ശക്തമായി തുടരുകയാണ്. ലോകത്ത് കൊറോണ രോഗബാധിതരായവരുടെ എണ്ണം 1 കോടി 41 ലക്ഷം കവിഞ്ഞു. ആകെ രോഗികളുടെ എണ്ണം 1,41,79,014 ആണ്.
കൊറോണ ബാധിതരില്‍ 84,42,455 പേര്‍ രോഗമുക്തരായിട്ടുണ്ട്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിട്ടുള്ളത്. കൊറോണ പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള അമേരിക്കയില്‍ രോഗികളുടെ എണ്ണം 37 ലക്ഷം കടന്നു. ഇതുവരെ 37,69,276 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയില്‍ ഇന്നലെ മാത്രം 67,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 74,251 ആയി ഉയര്‍ന്നു. രണ്ടാംസ്ഥാനത്തുള്ള ബ്രസീലില്‍ കൊറോണ ബാധിതരുടെ എണ്ണം 20,48,697 ആണ്. മരണം 33,959 ആയി.