തിരുവനന്തപുരം: എണ്ണക്കമ്പനകൾ വീണ്ടും ഇന്ധനവില കൂട്ടി രംഗത്ത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഡീസല്‍ വില ഇന്നും കൂട്ടി. എന്നാൽ പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഡീസല്‍ ലിറ്ററിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്.
വില കൂട്ടിയതോടെ ഒരു ലിറ്റര്‍ ഡീസലിന്റെ വില തിരുവനന്തപുരത്ത് 78.42 രൂപയായി. പെട്രോള്‍ വില 82.15 രൂപയാണ്. തുടര്‍ച്ചയായി വില ഉയര്‍ന്നതോടെ കൊച്ചി നഗരത്തിനുളളില്‍ ഡീസല്‍ വില 77 രൂപ കടന്നു.
ലോക്ക്ഡൗണ്‍ കാലത്ത് പ്രതിദിനമുളള ഇന്ധനവില നിര്‍ണയം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് വില നിര്‍ണയം ആരംഭിച്ചതോടെ, ഡീസല്‍ വിലയില്‍ മാത്രം 11 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.