Home National പോലീസ് ഉദ്യോ​ഗസ്ഥർക്ക് 25000 ഫേസ് ഷീൽഡുകൾ നൽകി ബോളിവുഡ് നടൻ സോനു സൂദ്

പോലീസ് ഉദ്യോ​ഗസ്ഥർക്ക് 25000 ഫേസ് ഷീൽഡുകൾ നൽകി ബോളിവുഡ് നടൻ സോനു സൂദ്

0

ന്യൂഡെൽഹി: മഹാരാഷ്ട്രയിലെ പോലീസ് ഉദ്യോ​ഗസ്ഥർക്ക് 25000 ഫേസ് ഷീൽഡുകൾ നൽകി ബോളിവുഡ് നടൻ സോനു സൂദ്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ സത്പ്രവർത്തിക്ക് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. പോലീസ് ഉദ്യോ​ഗസ്ഥർക്ക് 25000 ഫേസ് ഷീൽഡുകൾ നൽകിയ സോനു സൂദിന് നന്ദി അറിയിക്കുന്നുവെന്ന് ദേശ്മുഖ് ട്വീറ്റ് ചെയ്തു. ഇവർ ഇരുവരും നിൽക്കുന്ന ചിത്രവും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.

അതേസമയം മഹാരാഷ്ട്രയിൽ കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8500 ലധികം ആളുകൾക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ ആകെ എണ്ണം 2,84,281 ആയി. ഒരു ദിവസത്ത ഏറ്റവും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു.

24 മണിക്കൂറിനിടെ 34,956 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 687 പേര്‍ മരിക്കുകയും ചെയ്തു.രാജ്യത്ത് ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത് 169 മത്തെ ദിവസമാണ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിൽ എത്തിയത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തത് വെറും മൂന്നുദിവസം കൊണ്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here