Home Entertainment നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ ആരോ​ഗ്യ നില ഗുരുതരം

നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ ആരോ​ഗ്യ നില ഗുരുതരം

0

കോട്ടയം: നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്റെ ആരോ​ഗ്യ നില ഗുരുതരം. മസ്തിഷ്ക ജ്വരത്തെ തുടർന്ന് ഏതാനും ദിവസം മുൻപാണ് ബാലചന്ദ്രനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രണ്ട് ദിവസം മുൻപ് അദ്ദേഹത്തിന് രോഗം മൂർച്ഛിക്കുകയായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് വെൻ്റിലേറ്റർ സഹായം തേടിയിരിക്കുകയാണ് ഡോക്ടർമാർ. അധ്യാപകനും നാടക പ്രവർത്തകനുമായിരുന്ന പി. ബാലചന്ദ്രൻ തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയിൽ ഇടമുറപ്പിച്ചത്. പിന്നീട് അഭിനേതാവ് എന്ന നിലയിലും അദ്ദേഹം മികവ് തെളിയിച്ചു.

2012-ൽ പി.കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവൻ മേഘരൂപൻ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയൻ, തച്ചോളി വർഗ്ഗീസ് ചേക്കവർ, ഉള്ളടക്കം, അങ്കിൾ ബൺ, പൊലീസ്, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി. ബാലചന്ദ്രൻ.

കേരള ചലച്ചിത്ര അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2012ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ച ‘ഇവൻ മേഘരൂപൻ’ എഴുതി സംവിധാനം ചെയ്തത് പി ബാലചന്ദ്രനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here