Home State ഡീസൽ വില വീണ്ടും വർധിപ്പിച്ചു ; പെട്രോള്‍ വിലയില്‍ മാറ്റമില്ല

ഡീസൽ വില വീണ്ടും വർധിപ്പിച്ചു ; പെട്രോള്‍ വിലയില്‍ മാറ്റമില്ല

0

കൊച്ചി: ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 10 പൈസയാണ് വര്‍ധിപ്പിച്ചത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊറോണ വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതിന് ശേഷം ഡീസലിന് ഏകദേശം 11രൂപയുടെ 10പൈസയുടെ വര്‍ധനയാണ് വരുത്തിയത്.

കൊച്ചിയിൽ ഒരു ലിറ്റര്‍ ഡീസലിന് 76.76 രൂപയാണ് വില. പെട്രോള്‍ വിലയില്‍ മാറ്റമില്ല. 80 രൂപ 69 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡല്‍ഹിയില്‍ പെട്രോളിന് മുകളിലാണ് ഡീസല്‍ വില. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ രാജ്യതലസ്ഥാനത്ത് 80 രൂപ 94 പൈസ നല്‍കണം. പെട്രോളിന് 80 രൂപ 43 പൈസയും. 50 പൈസയുടെ അന്തരമാണ് ഡീസലും പെട്രോളും തമ്മില്‍.

ലോക്ക്ഡൗണ്‍ കാലത്ത് പ്രതിദിന ഇന്ധനവില നിര്‍ണയം എണ്ണ വിതരണ കമ്പനികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ സമ്പദ്‌വ്യവസ്ഥ പൂര്‍വ്വസ്ഥിതി കൈവരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച തുറന്നിടലിന് പിന്നാലെയാണ് ഇന്ധനവില ഉയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here