സൈനിക വിന്യാസം വിലയിരുത്താൻ കരസേന മേധാവി നരവനെ ഇന്ത്യ -പാക് അതിർത്തി സന്ദർശിച്ചു

ന്യൂഡെൽഹി: ഇന്ത്യൻ കരസേന മേധാവി എം എം നരവനെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനായി ഇന്ത്യ -പാക് അതിർത്തി സന്ദർശനം നടത്തി. സൈനിക വിന്യാസം, സുരക്ഷാ ക്രമീകരണങ്ങൾ, തുടങ്ങിയവയെ കുറിച്ച് അവലോകനം നടത്തുന്നതിനാണ് അദ്ദേഹം എത്തിയത്. സന്ദർശനത്തിന് ശേഷം അദ്ദേഹം അതിർത്തിയിലെ ടൈഗർ ഡിവിഷനും സന്ദർശിച്ചു.

പ്രത്യേക ഹെലികോപ്ടറിൽ അതിർത്തിയിലെ സൈനിക പോസ്റ്റുകളും അദ്ദേഹം സന്ദർശിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ചകൾ നടത്തി. പ്രത്യേക വിമാനത്തിലാണ് നരവനെ ഡെൽഹിയിൽ നിന്നും ജമ്മുവിൽ എത്തിയത്. ഇന്ത്യാ ചൈന സംഘർഷങ്ങൾക്കിടയിൽ നിയന്ത്രണ രേഖയിൽ പാകിസ്താൻ സൈന്യം വിന്യസിച്ചിരുന്നു. കൂടാതെ ഭീകര വാദികളുടെ സാന്നിധ്യത്തെ കുറിച്ചും ഇന്ത്യൻ സൈന്യത്തിന് വിവരങ്ങൾ ലഭിച്ചിരുന്നു. ജമ്മു കശ്മീർ അതിർത്തികളിൽ നിരന്തരമായി സുരക്ഷാ സേന ഭീകരരുമായി ഉള്ള ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. പാകിസ്താൻ ആക്രമണങ്ങളും തുടരുകയാണ്.

ആക്രമണങ്ങളെ നേരിടുന്നതിനായി ആവശ്യമായ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ലക്ഷ്യമിട്ടാണ് കരസേന മേധാവിയുടെ സന്ദർശനം. ഈയിടെ നടന്ന റോഡുകളും പാലങ്ങളും ഉൾപെടെയുള്ള അതിർത്തി പ്രദേശത്ത് നിർമാണങ്ങളും നരവാനെ സന്ദർശിച്ചു. അതിർത്തി പ്രദേശത്ത് നിർമിച്ച പാലം പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. നരവനെ പത്താൻകോട്ടയിലേക്കും പോകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.