Home Finance നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി; റിസർവ്ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്

നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി; റിസർവ്ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്

0

ന്യൂഡെൽഹി: സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാൻ സാധ്യമായ എല്ലാ കരുതൽ നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും മാരക പ്രഹരമാണ് കൊറോണ രാജ്യത്തെ സാമ്പത്തിക മേഖലയിൽ തുടർച്ചയായി ഉണ്ടാക്കുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. എസ്ബിഐയുടെ 7-ാംമത് ബാങ്കിംഗ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റിസർവ് ബാങ്ക് ഗവർണർ.

എല്ലാ മേഖലകളിലും രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങളെ കൊറോണ വ്യാപനം അപ്രസക്തമാക്കുകയാണ്. തൊഴിൽ മേഖലയിലെ തിരിച്ചടി ഗൗരവകരമാണ്. കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കാൻ രാജ്യത്തെ കൂടുതൽ കാലത്തേക്ക് നിർബന്ധിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ചികിത്സയും നൽകി കഴിഞ്ഞു ഇനി പ്രാർത്ഥനമാത്രമാണെന്ന് മാർഗമെന്ന് വ്യക്തമാക്കുകയായിരുന്നു ഫലത്തിൽ ഇന്ന് റിസർവ് ബാങ്ക് ഗവർണർ. ലോക്ക് ഡൗൺ കാലത്താകെ മാധ്യമങ്ങളുമായി പങ്കുവച്ച പ്രതീക്ഷകൾക്ക് പകരം നിസാഹായതയാണ് റിസർവ് ബാങ്ക് ഗവർണർ ഇന്ന് വ്യക്തമാക്കിയത്.

ഉത്‌പാദനത്തിലും തൊഴിൽമേഖലയിലും കൊറോണ അപ്രതീക്ഷിത പ്രത്യാഘാതമുണ്ടാക്കിയെന്നും ആർബിഐ. ഗവർണർ വ്യക്തമാക്കി. 2019 ഫെബ്രുവരി മുതൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചുവരികയാണ്. വിപണിയിലെ മാന്ദ്യം ഒരു പരിധിവരെ പ്രതിരോധിക്കാൻ ഇതിലൂടെ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here