കൊൽക്കത്ത: ബംഗാളി നടി കോയൽ മാല്ലിക്കിന് കൊറോണ സ്ഥിരീകരിച്ചു. കോയൽ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ തങ്ങൾ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്ന് കോയൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു. കുഞ്ഞുണ്ടായി രണ്ട് മാസത്തിന് ശേഷമാണ് കോയലിന് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത് എന്നത് ആശങ്കയ്ക്കിടയായിട്ടുണ്ട്. കൂടാതെ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ നിസ്പാല്‍ സിംഗ്, കോയലിന്റെ അച്ഛനും നടനുമായ രഞ്ജിത് മാലിക്, കോയലിന്റെ അമ്മ ദീപ മാലിക് എന്നിവര്‍ക്കാണ് കൊറോണ ഫലം പോസ്റ്റീവായിരിക്കുന്നത്. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പരസ്യപ്പെടുത്തിയത്. നടിയും കുടുംബാംഗങ്ങളും ഇപ്പോള്‍ ക്വാറന്റൈനിൽ കഴിയുകയാണ്.
സംവിധായകന് സത്രജിത് സെന്‍, നടന്മാരായ വിക്രം ചാറ്റര്ജ്ജീ, ജീത്ത് എന്നിവര്‍ കോയലും കുടുംബവും വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.