തിരുവനന്തപുരത്തെ കൊറോണ വ്യാപനം തമിഴ്നാട്ടിൽ നിന്ന്; മന്ത്രി ശൈലജ

തിരുവനന്തപുരം: കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് 251 പുതിയ കൊറോണ കേസുകളാണ് ഉണ്ടായിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. പ്രാദേശിക വ്യാപനത്തിന്റെ ഫലമായാണ് ഇത്തരം ഒരു അവസ്ഥയുണ്ടായത്. പൂന്തുറയില്‍ രോഗം പടര്‍ന്നത് ഇതര സംസ്ഥാനക്കാരില്‍ നിന്നാണെന്ന് മന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നും വൈറസ് ബാധ വലിയ തോതിലാണ്. നിരവധി പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കു എത്തുന്നുണ്ട്. രോഗം പടര്‍ന്നു പിടിച്ചിട്ടുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരോട് ഇടപെടുന്നവരോട് ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു. കുമരിചന്ത, പൂന്തുറ എന്നിവിടങ്ങളില്‍ നിന്നും ഉണ്ടായ കൊറോണ ക്ലസ്റ്ററുകളാണ് തലസ്ഥാനത്തെ് സ്ഥിതി ഇത്രയും വഷളാക്കിയത്.

പൂന്തുറയിലുള്ള പ്രായമേറിയവര്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളൊരുക്കുന്നതിനെ കുറിച്ചും ആലോചനയിലുണ്ട്. 70 വയസിനു മുകളില്‍ ഉള്ളവര്‍ക്കു വേണ്ടി പ്രത്യേക കേന്ദ്രം ഒരുക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്.

അതേസമയം പൂന്തുറയില്‍ നാട്ടുകാര്‍ ലോക്‌ഡോൺ ലംഘിച്ച് പുറത്തിറങ്ങി പ്രതിഷേധിക്കുകയാണ്. സമ്പര്‍ക്കം വഴിയുള്ള രോഗ വ്യാപനം ദിനം പ്രതി വലിയ തോതില്‍ ഉയരുന്നുണ്ട്. ഒരാളില്‍ നിന്നു തന്നെ ഒരുപാടു പേര്‍ക്ക് രോഗം വ്യാപിക്കുന്നുണ്ട്. ഇത് സാമൂഹ്യ വ്യാപന തോതും വര്‍ധിപ്പിക്കന്നു. ഇതിനാല്‍ തന്നെ പരമാവധി വീടുകളില്‍ കഴിയണമെന്നും ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു.

കൊച്ചി മാര്‍ക്കറ്റില്‍ രോഗം പടര്‍ന്നത് ഇതര സംസ്ഥാനക്കാരില്‍ നിന്നാകാം. ആലപ്പുഴയില്‍ ഉറവിടം വ്യക്തമാകാത്ത രണ്ടു പേരുടെ കാര്യം ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.