ന്യൂഡൽഹി: സി.ബി.എസ്.ഇ സിലബസ് 30 ശതമാനം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതികരണവുമായി നടനും മക്കൾ നീതി മെയ്യം തലവനുമായ കമൽ ഹാസൻ. വിദ്യാര്‍ത്ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനെന്ന പേരില്‍ പൗരത്വം മതേതരത്വം തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ പകരം ഹിറ്റ്ലറുടെ ആത്മകഥയായ മെയിന്‍ കാംഫോ കു ക്ലക്സ് ക്ലാന് ചരിത്രമോ ഉള്‍പ്പെടുത്തുമെന്ന് കമല്ഹാസന് വിമര്‍ശിച്ചു.
ഒന്നാം മോദിസർക്കാറിന്റെ പ്രധാന പരാജയമായി പ്രതിപക്ഷം ഉയർത്തിക്കാട്ടുന്ന നോട്ടുനിരോധനവും ജി.എസ്.ടിയും ഒഴിവാക്കിയ പാഠഭാഗങ്ങളിൽ പെടും. മതേതരത്വം, ദേശീയത എന്നിവക്കുപുറമെ ഫെഡറലിസം, പൗരത്വം, അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശനയങ്ങൾ തുടങ്ങിയ പാഠഭാഗങ്ങളും വെട്ടിക്കുറച്ചിരുന്നു.സി.ബി.എസ്.ഇ ഒമ്പതു മുതൽ 12ാം ക്ലാസ് വരെയുള്ള സിലബസിന്റെ 30 ശതമാനം വെട്ടിക്കുറക്കുമെന്നാണ് കഴിഞ്ഞ ദിവസം മാനവശേഷി വികസനമന്ത്രി രമേശ് പൊഖ്രിയാൽ പ്രഖ്യാപിച്ചത്.
ഒമ്പതാം ക്ലാസ് സാമൂഹിക പാഠത്തിൽനിന്ന് ഒഴിവാക്കിയ പ്രധാന ഭാഗങ്ങളാണ് ‘ജനാധിപത്യ അവകാശങ്ങൾ’, ‘ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം’ എന്നിവ. പത്താം ക്ലാസിലെ സാമൂഹിക പാഠത്തിൽ നിന്ന് ‘ജനാധിപത്യവും നാനാത്വവും’, ‘ജാതി, മതം, ലിംഗം’, ‘ജനാധിപത്യത്തിനുള്ള വെല്ലുവിളികൾ’, ‘വനം- വന്യജീവി’ എന്നീ പാഠഭാഗങ്ങളാണ് നീക്കിയത്. 11ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽനിന്ന് ഫെഡറലിസം, പൗരത്വം, ദേശീയത, മതനിരപേക്ഷത എന്നിവയും നീക്കി.11ാം ക്ലാസിലെ ബിസിനസ് സ്റ്റഡീസിൽ നിന്നാണ് ജി.എസ്.ടിയെ കുറിച്ചുള്ള ഭാഗം ഒഴിവാക്കിയത്. 12ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ ഇന്ത്യയുടെ വിദേശനയം എന്ന ഭാഗത്തുനിന്ന് പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മ്യാന്മർ എന്നീ അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം എന്ന ഭാഗവും ഒഴിവാക്കി.