കോഴിക്കോട്: ഈങ്ങാപ്പുഴ കാക്കവയലിൽ വിദ്യാർത്ഥിനി കുളത്തിൽ മുങ്ങി മരിച്ചു. കുടുംബത്തോടൊപ്പം കുളിക്കുമ്പോൾ കുളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഈങ്ങാപ്പുഴ പയോണ പാലാഴി കാലിത്തീറ്റ ഫാക്ടറി ഉടമ കണ്ടത്തും തൊടിയിൽ ഫിലിപ്പിൻ്റെ മകൾ മറിയ (19) ആണ് മരിച്ചത്. വീടിനോട് ചേർന്ന് ഫാമിനായി നിർമ്മിച്ച കുളത്തിൽ നീന്തുന്നതിനിടെയാണ് മുങ്ങിപ്പോയത്.
കൈതപ്പൊയിൽ ലിസ കോളേജ് വിദ്യാർത്ഥിനിയാണ് മറിയ. പതിവായി നീന്താറുള്ള കുളത്തിലാണ് മുങ്ങി പോയത്. മാതാവ്: എലിസബത്ത്. സഹോദരങ്ങൾ: സിറിയക്, ജോസഫ്.
30 അടി വീതിയും 50 അടി നീളവും 20 അടി ആഴവുമുള്ളതാണ് കുളം. വൈകീട്ട് ആറുമണിയോടെ ഇവരുടെ ഫാമിലെ കുളത്തിൽ നീന്തുന്നതിനിടെ മരിയയെ കാണാതാവുകയായിരുന്നു, നാട്ടുകാരും മുക്കത്തു നിന്നെത്തിയ ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.