കൂത്തുപറമ്പ് കണ്ണവത്ത് സിപിഎം പ്രവര്‍ത്തകൻ വെട്ടേറ്റ് മരിച്ചു

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിനടുത്ത് കണ്ണവത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. സിപിഎം പ്രവര്‍ത്തകനായ വികെ രാഗേഷ് (35) ആണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ സംഘർഷമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. സുഹൃത്തുക്കൾ തമ്മിലുളള തർക്കമാണ് കാരണമെന്നും പൊലീസ്.