Home State സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; മരിച്ചത് വണ്ടൂർ സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; മരിച്ചത് വണ്ടൂർ സ്വദേശി

0

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. മലപ്പുറം മഞ്ചേരിയിൽ നിരീക്ഷണത്തിലിക്കെ ഇന്നലെ മരിച്ച ആൾക്ക് കൊറോണ സ്ഥിരീകരിച്ചു.
വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചത്. റിയാദില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു.

പനി ശക്തമായതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. ഇദ്ദേഹം നേരത്തെ രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here