തുരുത്തി: സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സഹോദരൻ പരേതനായ ആലഞ്ചേരി എപി അഗസ്റ്റിന്റെ (കുഞ്ഞച്ചൻ) ഭാര്യ കുഞ്ഞമ്മ (78) നിര്യാതയായി. സംസ്കാരം നാളെ 4.30ന് തുരുത്തി യൂദാപുരം സെൻ ജൂഡ് പള്ളിയിൽ. പരേത ആലപ്പുഴ സിവ്യൂ വാർഡ് പടിഞ്ഞാറെ വീട്ടിൽ കുടുംബാംഗമാണ്.
മക്കൾ: അഡ്വ. സോനു അഗസ്റ്റിൻ (എറണാകുളം), സോം അഗസ്റ്റിൻ, സുമി അഗസ്റ്റിൻ (അധ്യാപിക സെൻറ് ആൻസ് എച്ച് എസ് എസ് കുര്യനാട്) മരുമക്കൾ: ഷിബി ആർത്തുങ്കൽ (മൂവാറ്റുപുഴ), ബിനു പ്ലാവേലിക്കടവിൽ(ചങ്ങനാശ്ശേരി), അഡ്വ. ജോജി ചിറയിൽ( പി ആർ ഒ, ചങ്ങനാശ്ശേരി അതിരൂപത)