പാട്ന: ബിഹാറിൽ വീണ്ടും ഇടിമിന്നലേറ്റ് ഏഴ് ജില്ലകളിലായി 26 പേർ മരിച്ചു. പാട്‌ന, ഈസ്റ്റ് ചമ്പാരൻ, സമസ്തിപൂർ, ഷ്യോഹാർ, കടിഹാർ, മാധേപുര, പൂർണ്ണിയ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പട്നയിൽ ദുൽഹിൻ ബസാറിൽ മാത്രം അഞ്ചുപേർ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു. പ്രകൃതിദുരന്തനിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി നിതീഷ്‌കുമാർ 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യപിച്ചു.
ബിഹാറിൽ ഇടിമിന്നലേറ്റുള്ള നാലാമത്തെ അപകടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 25നുണ്ടായ അപകടത്തിൽ 92 പേർ മരിച്ചിരുന്നു. 22 ജില്ലകളിലായാണ് 92 മരണം റിപ്പോർട്ട് ചെയ്തത്. 26ന് മാത്രം സംസ്ഥാനത്താകെ 96 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ജൂൺ 30 ന് 11 പേർക്കാണ് ഇടിമിന്നലേറ്റ് ജീവൻ നഷ്ടമായത്.
അതേസമയം, അടുത്ത 48 മണിക്കൂറിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.