കടല്‍തീരത്ത് 35 അടി നീളമുള്ള ഭീമൻ തിമിംഗലത്തിന്റെ ജഡം ; ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍

കൊല്‍ക്കത്ത: കടല്‍തീരത്ത് 35 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം വന്നടിഞ്ഞു. ബംഗാളിലെ മന്ദര്‍മണി കടൽതീരത്താണ് ഭീമൻ തിമിം​ഗലത്തിന്റെ ജ‍ഡം വന്നടിഞ്ഞത്. തിമിംഗലത്തിന്റെ തല രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാര്‍ ജഡം കണ്ടത്. ഇവിടെ ആദ്യമായിട്ടാണ് തിമിംഗലത്തിന്റെ ജഡം ഇവിടെ വന്നടിയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലെ വനം-വന്യജീവി, ഫിഷറീസ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ബംഗാളിലെ പ്രധാന വിനോദ സഞ്ചാര ബീച്ചാണ് മന്ദര്‍മണി.

കൊറോണ പ്രതിരോധത്തിന്റെ ഭാ​ഗമായുള്ള ലോക്ക്ഡൗൺമൂലം ബിച്ച് ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.