Home Covid-19 കൊറോണ ; കെഎസ്ആർടിസി ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടറുടെ റൂട്ട് മാപ്പായി; യാത്രക്കാർ വിവരമറിയിക്കണം

കൊറോണ ; കെഎസ്ആർടിസി ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടറുടെ റൂട്ട് മാപ്പായി; യാത്രക്കാർ വിവരമറിയിക്കണം

0

തൃശ്ശൂർ: ഗുരുവായൂർ ഡിപ്പോയിലെ കൊറോണ സ്ഥിരീകരിച്ച കെഎസ്ആർടിസി ബസ് കണ്ടക്ടർ ജൂൺ 15നും 22നും ജൂൺ 25നും ജോലി ചെയ്ത ബസ് റൂട്ടിന്റെ വിവരം ആരോഗ്യ വകുപ്പ് ലഭ്യമാക്കി. ജൂൺ 15നും 22നും ഗുരുവായൂർ-പാലക്കാട് റൂട്ടിൽ യാത്ര ചെയ്ത ആർ.പി.സി 108 നമ്പർ ബസിൽ ഇദ്ദേഹം സർവ്വീസ് നടത്തി.

ഈ രണ്ട് തീയതികളിലും രാവിലെ 8.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 11 മണിക്ക് പാലക്കാടെത്തി. പാലക്കാട് നിന്ന് രാവിലെ 11.45ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.15 ന് ഗുരുവായൂരിൽ തിരിച്ചെത്തി. ഗുരുവായൂരിൽനിന്ന് മൂന്നിന് പുറപ്പെട്ട് വൈകീട്ട് 5.30ന് പാലക്കാടെത്തി. പാലക്കാട് നിന്ന് വൈകീട്ട് ആറ് മണിക്ക് പുറപ്പെട്ട് രാത്രി 8.30ന് ഗുരുവായൂരിലെത്തി യാത്ര അവസാനിപ്പിച്ചു.

ജൂൺ 25ന് ആർ.പി.സി 718 ബസിൽ ഇദ്ദേഹം ഉണ്ടായിരുന്നു . ഗുരുവായൂർ-വാടാനപ്പള്ളി-തൃശൂർ-വൈറ്റില റൂട്ടിലാണ് സർവീസ് നടത്തിയത്. രാവിലെ 8.45ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12ന് വൈറ്റില, 12.30ന് വൈറ്റിലയിൽ നിന്ന് പുറപ്പെട്ട് 3.30ന് ഗുരുവായൂർ. പിന്നീട് വൈകീട്ട് 4.25ന് ഗുരുവായൂർ-കുന്നംകുളം വഴി 6.30ന് അങ്കമാലി. 6.45നു അങ്കമാലിയിൽ നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിന് ഗുരുവായൂരിലെത്തി യാത്ര അവസാനിപ്പിച്ചു.

ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ യാത്രക്കാർ, ജീവനക്കാർ എന്നിവർ അടിയന്തിരമായി അതത് പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ട ശേഷം ഹോം ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഗുരുവായൂർ പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടറുമായി ബന്ധപ്പെടുക. ഫോൺ: 9400541374

LEAVE A REPLY

Please enter your comment!
Please enter your name here