Home National തമിഴ്‌നാട്ടിൽ കൊറോണ ബാധിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു

തമിഴ്‌നാട്ടിൽ കൊറോണ ബാധിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു

0

ചെന്നൈ: തമിഴ്‌നാട്ടിൽ കൊറോണ ബാധിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു. 15 ദിവസമായി ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജ് ടിവി ക്യാമറാമാൻ വേൽമുരുകൻ ആണ് മരിച്ചത്. ആദ്യമായിട്ടാണ് തമിഴ്നാട്ടിൽ കൊറോണ വൈറസ് ബാധിച്ച് മാധ്യമപ്രവർത്തകൻ മരിക്കുന്നത്.

അതേസമയം രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം 5 ലക്ഷം കവിഞ്ഞു. 5,07,795 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണം 15,682. മഹാരാഷ്ട്രയിൽ മാത്രം ആകെ കേസുകൾ 1.5 ലക്ഷവും മരണം ഏഴായിരവും കടന്നു. ഇന്നലെ മാത്രം 5024 രോഗികൾ.

ഇന്ത്യയിൽ ആദ്യ ഒരു ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തത് 109 ദിവസം കൊണ്ടായിരുന്നെങ്കിൽ അവസാന ഒരു ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ഏഴു ദിവസം കൊണ്ടാണ്. രോഗികളുടെ എണ്ണത്തിൽ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ.

LEAVE A REPLY

Please enter your comment!
Please enter your name here