Home Local News സീരിയല്‍ താരം ആര്‍ദ്ര ദാസിന്റെ തിരുവില്വാമലയിലെ വീട് ആക്രമിച്ചു; അമ്മയെ മർദിച്ചു

സീരിയല്‍ താരം ആര്‍ദ്ര ദാസിന്റെ തിരുവില്വാമലയിലെ വീട് ആക്രമിച്ചു; അമ്മയെ മർദിച്ചു

0

തിരുവില്വാമല: സീരിയല്‍ താരം ആര്‍ദ്ര ദാസിന്റെ തിരുവില്വാമലയിലെ വീട് സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചതായി പരാതി. ഒരു സംഘം ആളുകള്‍ വീട്ടിലെത്തി ആര്‍ദ്രയുടെ അമ്മ ശിവകുമാരിയെ മര്‍ദിച്ചതായും ചെടിച്ചട്ടികളും വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്തെന്നുമാണ് പരാതി. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. അയല്‍വാസിയെ അക്രമിച്ചതിന് ശിവകുമാരിക്കെതിരെയും കേസുള്ളതായി പൊലീസ് വ്യക്തമാക്കി

കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ഒരു സംഘം ആളുകള്‍ ആര്‍ദ്രയുടെ പട്ടിപ്പറമ്പിലെ വീട് ആക്രമിച്ചത്. വീട്ടിന് മുന്നിലെ ചെടിച്ചട്ടികള്‍ തകര്‍ത്ത അക്രമികള്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളും തല്ലിത്തകര്‍ത്തു.അമ്മ ശിവകുമാരിയെ മര്‍ദിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു.

പ്രദേശത്ത് മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കുന്നവര്‍ക്കെതിരെ പരാതി അറിയിച്ചതിന്റെ വിരോധം മൂലമാണ് തന്റെ വീട് ആക്രമിച്ചതെന്ന് ആര്‍ദ്ര പറഞ്ഞു.

സംഭവം നടക്കുന്പോള്‍ ആര്‍ദ്രയും അച്ഛന്‍ അനന്ത ലക്ഷ്മണനും തിരുവനന്തപുരത്തായിരുന്നു. പാലക്കാട് നിന്നും ബന്ധുക്കളെത്തിയാണ് ശിവകുമാരിയെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആര്‍ദ്രയുടെ കുടുംബവും അയല്‍വാസിയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതായി പൊലീസ് വ്യക്തമാക്കി.

അയല്‍വാസിയെ കല്ല് കൊണ്ട് അക്രമിച്ചതിന് സീരിയല്‍ നടിയുടെ അമ്മയ്ക്കെതിരെ കേസ് നിലവിലുണ്ട്. ആര്‍ദ്രയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയതിന് പ്രദേശത്തെ കമ്ടാലറിയാവുന്ന 10 പേ‍ര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും രണ്ട് കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്നും പഴയന്നൂര്‍ പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here