തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ബില്ലിന് ഇളവ് പ്രാബല്യത്തില്‍ വന്നു. ലോക്ക്ഡൗണ്‍ നിലവില്‍ വന്ന ദിവസം മുതല്‍ ഇളവ് ലഭ്യമാകും. ലോക്ഡൗണിനു മുന്‍പുള്ള ശരാശരി ബില്‍ത്തുകയും ലോക്ഡൗണ്‍ കാലത്തെ തുകയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി അധിക തുകയുടെ 20% മുതല്‍ 100% വരെയാണു സബ്‌സിഡി നല്‍കുക. ഈ തുക ബില്ലില്‍ രേഖപ്പെടുത്തും.
ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു ബില്‍ത്തുകയുടെ പലിശ പൂര്‍ണമായി ഇളവു ചെയ്തിട്ടുണ്ടെന്നും ഗാര്‍ഹികേതര ഉപയോക്താക്കള്‍ക്കു ഫിക്‌സഡ് ചാര്‍ജിന്റെ പലിശയും 25% ഫിക്‌സഡ് ചാര്‍ജുമാണ് ഒഴിവാക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹികേതര ഉപയോക്താക്കള്‍ വൈദ്യുതി ഉപയോഗിക്കാത്തതിനാലാണ് ഈ ഇളവ്.
ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്ക് 5 തവണകളായി അടയ്ക്കുന്നതിനുള്ള പലിശയിളവ് അടുത്ത ഡിസംബര്‍ 31 വരെ ആയിരിക്കും.
ഗാര്‍ഹികേതര ഉപയോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് അടയ്ക്കുന്നതിന് ഡിസംബര്‍ 15 വരെ സമയം നല്‍കിയിട്ടുണ്ട്. അവര്‍ക്കും അതിനു പലിശയിളവു ലഭിക്കും.