Home Local News തൃശൂർ പൊലീസ് അക്കാദമിയിൽനിന്നു കാണാതായ ട്രെയിനിയെ ഞരമ്പു മുറിച്ച നിലയിൽ കണ്ടെത്തി

തൃശൂർ പൊലീസ് അക്കാദമിയിൽനിന്നു കാണാതായ ട്രെയിനിയെ ഞരമ്പു മുറിച്ച നിലയിൽ കണ്ടെത്തി

0

കൊല്ലം: തൃശൂർ പൊലീസ് അക്കാദമിയിൽനിന്നു കാണാതായ ട്രെയിനിയെ ഞരമ്പു മുറിച്ച നിലയിൽ കണ്ടെത്തി. ചവറ സൗത്ത് സ്വദേശി വിപിൻ ചന്ദ്രനെ (24)യാണ് കണ്ടെത്തിയത്. കായലിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽനിന്നാണ് ഇയാളെ കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ കയ്യിലെ ഞരമ്പു മുറിച്ച നിലയിലായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിലേക്കു മാറ്റി.

വീടിനുള്ളിൽ ചോരപ്പാടുകൾ കണ്ടെത്തി. കായലിൽ കാണാതായെന്ന സംശയത്തില്‍ പൊലീസും ഫയർ ഫോഴ്സും തിരച്ചിൽ നടത്തിയിരുന്നു. ഇയാളിൽ നിന്നു മൊഴിയെടുത്താലേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here