ഐഎന്‍എസ് വിക്രാന്തില്‍ നിന്നും മോഷ്ടാക്കൾ കവർന്ന മൈക്രോ പ്രൊസസറുകള്‍ കണ്ടെടുത്തു

കൊച്ചി: കൊച്ചിയില്‍ വിമാനവാഹനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്നും കാണാതായ മൈക്രോ പ്രൊസസറുകള്‍ കണ്ടെടുത്തു. ഓണ്‍ലൈന്‍ വഴി പ്രൊസസറുകള്‍ വാങ്ങിയ മൂവാറ്റുപുഴ സ്വദേശിയില്‍ നിന്നാണ് എന്‍ഐഎ ടീം ഇവ കണ്ടെടുത്തത്.
കപ്പിലില്‍ മോഷണം നടത്തിയതിനു കഴിഞ്ഞ ദിവസങ്ങളില്‍ ബീഹാര്‍ സ്വദേശി സുമിത് കുമാര്‍ സിംഗ്, രാജസ്ഥാന്‍ സ്വദേശിയായ ദയാ റാം എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ ആണ് ഇവ കണ്ടെത്തിയത്.

പത്തു മൈക്രോ പ്രൊസസറുകളാണ് കപ്പലില്‍ നിന്നു മോഷണം പോയത്. ഇത് മൂവാറ്റുപുഴ സ്വദേശിക്കു ഓണ്‍ലൈന്‍ വഴി വില്‍ക്കുകയായിരുന്നു.
മോഷണം പോയതില്‍ രണ്ടു ഹാര്‍ഡ് ഡിസ്‌കുകള്‍ ഉള്‍പ്പെടെ ചില ഉപകരണങ്ങള്‍ എന്‍ഐഎ. ബിഹാര്‍, രാജസ്ഥാന്‍,ഗുജറാത്ത്, എന്നിവിടങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു. മൂന്നു പ്രൊസസറുകള്‍, മൂന്ന് ഹാര്‍ഡ് ഡിസ്‌കുകള്‍, മൂന്നു കംമ്പ്യൂട്ടറുകളുടെ ആറു റാമുകള്‍, എന്നിവ ഉള്‍പ്പെടെ ആകെ ഇരുപതോളം ഉപകരണങ്ങളാണ് സംഘം മോഷടിച്ചത്.

മോഷ്ടിച്ച ഉപകരണങ്ങളുടെ വില 2.10 ലക്ഷം രൂപയായിരുന്നു. പ്രൊസസറില്‍ നിന്നും എന്തെങ്കിലും വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നു സംഘം അന്വേഷിക്കും. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.