Home Entertainment നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച നാലു പേർ പിടിയിൽ

നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച നാലു പേർ പിടിയിൽ

0

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച നാലു പേർ പിടിയിൽ. കാസർഗോഡുള്ള സുമുഖനായ ടിക് ടോക് താരമാണെന്ന് പറഞ്ഞ് പരിചയപ്പെട്ട ശേഷമായിരുന്നു പണം തട്ടാൻ ശ്രമിച്ചത്.

സംഘം വീട്ടിലെത്തിയ ശേഷം നടിയുടെ വീടും പരിസരവും വീഡിയോയിൽ പകർത്തിയിരുന്നു. തുടർന്ന് നടിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു. ഇതിനിടെ നടിയെ വിളിച്ച് ലക്ഷങ്ങൾ ആവശ്യപ്പെടുകയായിരുന്നു.

പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും ഇക്കാര്യം പുറത്തറിഞ്ഞാൽ കൊല്ലുമെന്നുമായിരുന്നു ഭീഷണി. അൻവർ അലി എന്നയാളാണ് ഭീഷണി മുഴക്കിയത്. ഇതേതുടർന്ന് നടിയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. തുടർന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

വാടാനപ്പിള്ളി സ്വദേശി റഫീഖ് (30), കടവന്നൂർ സ്വദേശി രമേശ് (35), കൈപ്പമംഗലം സ്വദേശി ശരത്ത് (25), ചേറ്റുവ സ്വദേശി അഷ്റഫ് (52) എന്നിവരാണ് പിടിയിലായത്. പല സ്റ്റേഷനുകളിൽ നിന്നും നിരവധി പരാതികൾ ഇവർക്കെതിരെ ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയതെന്ന് മരട് പോലീസ് പറഞ്ഞു.

അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. എന്നിട്ടും എന്ന മലയാളചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ അലിഭായ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായിട്ടാണ് അഭിനയിച്ചത്.മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ് -തെലുഗു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട്’ എന്ന തമിഴ് ചിത്രത്തില്‍ നായികയായിരുന്നു.2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന മലയാളചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here