ഭുവനനേശ്വർ: ആരോഗ്യ പ്രവർത്തകരുടെ ക്വാറന്റൈൻ നിർദ്ദേശം അവഗണിച്ചുമൂലം 17 പേർക്ക് കൊറോണ പകർന്നു. ഒഡീഷയിലെ ജാർസുഗുഡയിലാണ് സംഭവം. കഴിഞ്ഞ മാസം ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് വന്ന ഭർത്താവും ഭാര്യയും മകനും അടങ്ങുന്ന കുടുംബത്തിന് ക്വാറന്റീൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഇവർ അത് ലംഘിക്കുകയാണുണ്ടായത്.
ഭാര്യക്കാണ് ക്വാറന്റീൻ നിർദേശിക്കപ്പെട്ട കുടുംബത്തിൽ പരിശോധനാ ഫലം പോസിറ്റീവായത്. വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന അവസരത്തിൽ ഈ കുടുംബം മകന്റെ പിറന്നാൾ ആഘോഷമാക്കിയിരുന്നു. കൂടാതെ മറ്റൊരു വീട്ടിലെ വിവാഹത്തിലും പങ്കെടുത്തു. ഇവരില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് നിഗമനമെന്ന് ജില്ലാ കളക്ടര്‍ സരോജ് കുമാര്‍ സമാല്‍ പറയുന്നു. ഇവരുടെ മകന്റെ പിറന്നാളിന് അയൽവാസികളും പങ്കെടുത്തിരുന്നു. ഇവർ താമസിച്ചിരുന്ന സ്ഥലം മുൻപ് തന്നെ കണ്ടെയ്‌മെന്റ് സോണായിരുന്നെന്നാണ് വിവരം.
സമ്പർക്ക വിലക്ക് ലംഘിക്കുന്നവർക്കെതിര കർശന നടപടിയെടുക്കുമെന്ന് കളക്ടർ വ്യക്തമാക്കി .
സംസ്ഥാനത്ത് 5000ൽ അധികം പേർക്കാണ് നിലവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.