Home Local News മന്ത്രി വി എസ് സുനിൽ കുമാറിന്റെ കൊറോണ പരിശോധന ഫലം പുറത്ത്

മന്ത്രി വി എസ് സുനിൽ കുമാറിന്റെ കൊറോണ പരിശോധന ഫലം പുറത്ത്

0

തൃശൂർ: നിരീക്ഷണത്തിലായിരുന്ന കൃഷി മന്ത്രി വി എസ് സുനിൽ കുമാറിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവ്. ഇന്ന് രാവിലെയാണ് മന്ത്രിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. കൊറോണ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുമായി സമ്പർക്കത്തിലായതിനെ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിക്കുകയായിരുന്നു. മന്ത്രിയുടെ അഡി. പ്രൈവറ്റ്‌ സെക്രട്ടറിയുടെയും പരിശോധന ഫലം നെഗറ്റീവാണ്.

വി എസ് സുനിൽകുമാർ ഉൾപ്പെടെ 18 പേരോട് നിരീക്ഷണത്തിൽ കഴിയാനാണ് തൃശൂർ മെഡിക്കൽ ബോർഡ് നിർദേശിച്ചത്. കൊറോണ രോഗിയുമായി സമ്പർക്കമുണ്ടായ ദിവസം മുതൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയാനാണ് മന്ത്രി അടക്കമുള്ളവരോട് മെഡിക്കൽ ബോർഡ് നിർദേശിച്ചിരിക്കുന്നത്. അതിനാൽ മന്ത്രിക്ക് ഇനി 7 ദിവസം നിരീക്ഷണത്തിൽ ഇരുന്നാൽ മതി.

കഴിഞ്ഞ ദിവസമാണ് തൃശൂർ കോർപ്പറേഷനിലെ ആരോഗ്യ പ്രവർത്തകക്ക് രോഗം സ്ഥിരീകരിച്ചത്. ഇവർ പങ്കെടുത്ത യോഗത്തിൽ കഴിഞ്ഞ 15 ന് കൃഷി മന്ത്രിയും പങ്കടുത്തിരുന്നു. യോഗത്തിൽ അഞ്ച് മിനിറ്റോളം സംസാരിച്ച ആരോഗ്യ പ്രവർത്തക, മന്ത്രിക്ക് നേരിട്ട് പേപ്പറും കൈമാറിയിരുന്നു. ഇതോടെ മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ റൂം ക്വാറന്‍റീനിലാണ് മന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here