Home Local News ദേശീയപാതയില്‍ പുതുക്കാട് രൂപം കൊണ്ട ഗർത്തം ; അപകടം ഒഴിവായത് തലനാരിഴ വ്യത്യാസത്തിൽ

ദേശീയപാതയില്‍ പുതുക്കാട് രൂപം കൊണ്ട ഗർത്തം ; അപകടം ഒഴിവായത് തലനാരിഴ വ്യത്യാസത്തിൽ

0

തൃശൂര്‍: ദേശീയ പാതയില്‍ പുതുക്കാട് പൊലീസ് സ്‌റ്റേഷനു സമീപം രൂപപ്പെട്ടത് 3 അടിയോളം വ്യാസമുളള ഗര്‍ത്തം. ഇന്നലെ വൈകീട്ടാണ് ഗര്‍ത്തം രൂപം കൊണ്ട ഗർത്തം യാത്രക്കാരിൽ അടക്കം പരിഭ്രാന്തിക്കിടയാക്കി.മൂന്നടിയോളം വ്യാസമുളള ഗര്‍ത്തത്തിന് 10 അടിയോളം താഴ്ചയുണ്ട്. വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ ഉണ്ടായ ഗർത്തം മൂലം അപകടം ഒഴിവായത് തലനാരിഴ വ്യത്യാസത്തിൽ.അഞ്ചരയോടെയാണ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത്. തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം. ടാറിങ്ങിന് താഴെ ഗര്‍ത്തത്തിന്റെ വ്യാസം 2 മീറ്ററിലേറെയുണ്ട്.

ഏതാനും മാസം മുന്‍പ് എതിര്‍വശത്തെ ട്രാക്കിലും ഗര്‍ത്തം രൂപപ്പെട്ടിരുന്നു. ദേശീയപാതയ്ക്ക് കുറുകെ പുതുക്കാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി ജല അതോറിറ്റി തുരങ്കം തീര്‍ത്തിരുന്നു. ഇതിലെ അപാകമാണ് ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്ന് ആരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here