ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന യോഗത്തില്‍ സോണിയ ഗാന്ധി, മമത ബാനർജി, ശരദ് പവാർ, നിതീഷ് കുമാർ, സീതാറാം യെച്ചൂരി, എംകെ സ്റ്റാലിൻ, ജഗൻമോഹൻ റെഡ്ഡി, ഡി.രാജ തുടങ്ങിയവർ പങ്കെടുക്കും. തിങ്കളാഴ്ചത്തെ സംഘർഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരം സർക്കാർ രാഷ്ട്രീയ പാർട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥർ ഇക്കാര്യം വിശദീകരിക്കും.
പ്രശ്നപരിഹാരത്തിന് നടക്കുന്ന ചർച്ചകളും വിശദീകരിക്കും. ഇന്നലെ നടന്ന മേജർ ജനറൽ തലത്തിലെ ചർച്ചയിലും പ്രശ്നപരിഹാരമായില്ല. നയതന്ത്രതലത്തിലും ഇരുരാജ്യങ്ങളും ചർച്ച തുടരും. അതേ സമയം ചൈന അതിർത്തിയിൽ ബുൾഡോസറുകൾ എത്തിച്ച് നിർമ്മാണപ്രവർത്തനം തുടരുന്നു എന്ന റിപ്പോർട്ടുകളുണ്ട്.