കൊറോണ ബാധിച്ച ഡെല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിൻ്റെ നില വഷളായി

ന്യൂഡെല്‍ഹി: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഡെല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി പ്ലാസ്മ തെറപ്പി ചികിത്സ ലഭ്യമാക്കും. മന്ത്രിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണു പ്ലാസ്മ തെറപ്പി ചെയ്യാന്‍ തീരുമാനിച്ചത്. സത്യേന്ദര്‍ ജെയിന് ശ്വാസതടസവും കടുത്ത പനിയുമുണ്ടെന്നും ന്യുമോണിയ ബാധിച്ചുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഡെല്‍​ഹി​യി​ലെ രാ​ജീ​വ്ഗാ​ന്ധി സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലാ​ണ് സ​ത്യേ​ന്ദ്ര ജെ​യി​നെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വി​ടെ​നി​ന്നും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഡ​ല്‍​ഹി സ​കേ​ത് മാ​ക്സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ മാ​റ്റും. ഇ​വി​ടെ അ​ദ്ദേ​ഹ​ത്തെ പ്ലാ​സ്മ തെ​റാ​പ്പി​ക്ക് വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്യും- ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ശ്വാ​സ​ത​ട​സം നേ​രി​ടു​ന്ന മ​ന്ത്രി​ക്ക് ന്യൂ​മോ​ണി​യ ബാ​ധി​ച്ചി​ട്ടു​ണ്ട്. ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ വ​ര്‍​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ശ്വാ​സ​ത​ട​സം നേ​രി​ട്ട​ത്. ഇ​തോ​ടെ മ​ന്ത്രി​ക്ക് ഓ​ക്‌​സി​ജ​ന്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സത്യേന്ദര്‍ ജെയിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നെങ്കിലും ബുധനാഴ്ച വീണ്ടും പരിശോധന നടത്തിയപ്പോഴാണു രോഗം സ്ഥിരീകരിച്ചത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ഹര്‍ഷ്‌വര്‍ധന്‍, ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജല്‍, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട യോഗത്തില്‍ ഞായറാഴ്ച ജെയിന്‍ പങ്കെടുത്തിരുന്നു.