Home Local News ചേർത്തലയിൽ വയോധിക മരിച്ചനിലയിൽ; പാമ്പു കടിയേറ്റെന്ന് സംശയം

ചേർത്തലയിൽ വയോധിക മരിച്ചനിലയിൽ; പാമ്പു കടിയേറ്റെന്ന് സംശയം

0

ആലപ്പുഴ: ചേർത്തല പൂച്ചാക്കൽ വയോധികയെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പുകടിയാണ് മരണകാരണമെന്നാണ് സംശയിക്കുന്നു. പൂച്ചാക്കൽ തൃച്ചാറ്റുകുളത്ത് ചാത്തുവള്ളിയിൽ ഖദീജ (62) ആണ് മരിച്ചത്. കാല്‍പാദത്തില്‍ പാമ്പുകടിയേറ്റതിന് സമാനമായ പാടുകളുണ്ട്.

ഉച്ചയ്ക്ക് ശേഷം ഖദീജയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ താമസിക്കുന്ന വാടക വീടിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. ഖദീജയുടെ മകളും ഭര്‍ത്താവും രോഗബാധിതരായി കിടപ്പിലാണ്. പൂച്ചാക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here