Home Entertainment നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു; ഇത് മൂന്നാം വിവാഹം

നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു; ഇത് മൂന്നാം വിവാഹം

0

ചെന്നൈ: നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകള്‍ നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. ആദ്യ രണ്ട് വിവാഹങ്ങളില്‍ നിന്നായി വനിതയ്ക്ക് മൂന്നു മക്കളുണ്ട്. ചന്ദ്രലേഖ എന്ന സിനിമയില്‍ വിജയ്‌യുടെ നായികയായായിരുന്നു അരങ്ങേറ്റം. പത്തൊന്‍പതാം വയസിലായിരുന്നു ആദ്യവിവാഹം. ആദ്യ ഭര്‍ത്താവ് ആകാശുമായുള്ള വിവാഹമോചനം 2007ലായിരുന്നു. ആ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. അതേവര്‍ഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. അതില്‍ ഒരു കുട്ടിയുണ്ട്.

ബോളിവുഡ്, ഹോളിവുഡ്, തമിഴ് സിനിമാ മേഖലകളില്‍ സജീവമായ വിഎഫ്എക്സ് ഡയറക്‌ടര്‍ പീറ്റര്‍ പോളുമായാണ് വനിതയുടെ മൂന്നാമത്തെ വിവാഹം. പ്രണയ വിവാഹമാണ്. ചെന്നൈയില്‍ ജൂണ്‍ 27 നാണ് വിവാഹം.

മക്കളുടെ സമ്മതത്തോടെയാണ് താന്‍ വിവാഹിതയാവുന്നതെന്ന് താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. കുട്ടികള്‍ക്കും അദ്ദേഹം തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാവുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് വനിത പറയുന്നു.

കമല്‍ ഹാസന്‍ അവതരിപ്പിച്ച ബിഗ് ബോസ് സീസണ്‍ മൂന്നിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു വനിത. സിനിമാതാരങ്ങളായ അരുണ്‍ വിജയ്,​ ശ്രീദേവി വിജയകുമാര്‍,​ പ്രീത വിജയകുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. 1995ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്. ഏതാനും തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച നടി ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ്

LEAVE A REPLY

Please enter your comment!
Please enter your name here