ബെയ്ജിംഗിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; 1200 വിമാനസര്‍വീസുകൾ നിർത്തി

ബെയ്ജിംഗ് : പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ബെയ്ജിങില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇതിനെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കി. ബെയ്ജിംഗിലെ പ്രധാന വിമാനത്താവളത്തില്‍ നിന്നുള്ള 1200 വിമാനസര്‍വീസുകളാണ് ബുധനാഴ്ച്ച റദ്ദാക്കിയത്. കഴിഞ്ഞ ദിവസം നഗരത്തില്‍ പുതിയ 31 കൊറോണ കേസുകളിണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇവിടെ ആകെ കൊറോണ കേസുകളുടെ എണ്ണം 137 ആയി.

വൈറസ് പ്രതിരോധത്തിനായി ഇവിടെ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. നഗരത്തിലെ വിദ്യഭ്യാസ സ്ഥാപനങ്ങളും 11ഓളം മാര്‍ക്കറ്റുകളും അടച്ചു. ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ഭക്ഷണമാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും വൈറസ് വ്യാപനം എന്നാണ് സൂചന. വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആയിരത്തോളം പേരെ പരിശോധനക്കു വിധേയമാക്കി. 30 ഓളം ജനവാസ കേന്ദ്രങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.

ബെയ്ജിങില്‍ നിന്നുള്ളവരെ ചൈനയുടെ മറ്റു ഭാഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതിനും വിലക്കുണ്ട്. ഭക്ഷണശാലകള്‍ അണുവിമുക്തമാക്കി. കഴിഞ്ഞ ആറു ദിവസങ്ങള്‍ക്കുള്ളിലാണ് നഗരത്തില്‍ 137ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നഗരത്തിലെ പകര്‍ച്ചവ്യധി സാഹചര്യം ഗുരുതരമാണെന്നു ബെയ്ജിങ് നഗര വക്താവ് സൂ ഹെജിയാന്‍ പറഞ്ഞു. നഗരത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്. അന്തര്‍-പ്രവിശ്യ ടൂറുകള്‍ നിര്‍ത്തി വച്ചു. മെയ് 30 മുതല്‍ 200000 ല്‍ അധികം ആളുകള്‍ ബെയ്ജിങിലെ സിന്‍ഫാദി മാര്‍ക്കറ്റ് സന്ദര്‍ശിച്ചതായി അധികൃതര്‍ പറഞ്ഞു. ഇവിടെയുള്ള 8000 ല്‍ അധികം തൊഴിലാളികളെ പരിശോധനക്കു വിധേയനാക്കുകയും ക്വാറന്റൈനില്‍ വിടുകയും ചെയ്തിട്ടുണ്ട്.