ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഏറ്റുമുട്ടൽ; ഇന്ത്യന്‍ കേണലും രണ്ടു ജവാന്‍മാരും വീരമൃത്യു വരിച്ചു; സ്ഥിതി അതീവ ഗുരുതരം

ന്യൂഡെല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകുന്നു. ചൈനീസ് സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ കേണലും രണ്ടു ജവാന്‍മാരും വീരമൃത്യു വരിച്ചു. ലഡാക്കിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷമുണ്ടായത്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഗല്‍വാര്‍ താഴ്‌വരയില്‍ നിലയുറപ്പിച്ചിരുന്ന ഇന്‍ഫ്രന്‍ട്രി ബറ്റാലിയന്റെ കമാന്റിങ് ഓഫീസറാണ് കൊല്ലപ്പെട്ട കേണല്‍.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇരു രാജ്യങ്ങളിലേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച്ച നടത്തും.

Representational Image

കഴിഞ്ഞ ഒന്നര മാസമായി കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ – ചൈനീസ് സൈനികര്‍ പോരട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് ഇത്തരമൊരു സംഭവം. എന്നാൽ കഴിഞ്ഞ ദിവസം സംഘർഷം പരിഹരിക്കാൻ ധാരണയായെങ്കിലും ഇത് നടപ്പിലായില്ലെന്നാണ് സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്.