തൃശ്ശൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ നില ഗുരുതരമെന്ന റിപ്പോര്‍ട്ട്. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹം ഗുരുതരാവസ്ഥയിലായത്. തൃശ്ശൂര്‍ ജുബിലി ആശുപത്രിയില്‍ ചികിത്സയിലാണ് സച്ചി.
ശസ്ത്രക്രിയക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹം ഗുരുതരാവസ്ഥയിലായത്. തൃശ്ശൂര്‍ ജുബിലി ആശുപത്രിയില്‍ ചികിത്സയിലാണ് സച്ചി. കഴിഞ്ഞ ദിവസം അദ്ദേഹത്തിനു നടുവിനു രണ്ടു സര്‍ജറികള്‍ നടത്തിയിരുന്നു. ആദ്യത്തേത് വിജയകരമായിരുന്നെങ്കിലും രണ്ടാമത്തെ സര്‍ജറിക്ക് മുന്നേയാണ് ഹൃദയാഘാതം സംഭവിച്ചത്.
മറ്റൊരു ആശുപത്രിയില്‍ നടത്തിയ ഹിപ്പ് റിപ്ലേസ്‍മെന്റ് ശസ്‍ത്രക്രിയ കഴിഞ്ഞാണ് സച്ചിക്ക് ഹൃദയാഘാതമുണ്ടായതെന്നും ഇന്ന് പുലര്‍ച്ചെ ജൂബിലി ആശുപത്രിയിലേക്ക് കൊണ്ടുവന്നത് എന്നും അധികൃതര്‍ പറഞ്ഞു. സച്ചിയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ പറയാനാകുക 48- 72 മണിക്കൂറിന് ശേഷമായിരിക്കുമെന്നും ജൂബിലി മെഡിക്കല്‍ മിഷൻ ഹോസ്‍പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. നിലവില്‍ വെന്റിലേറ്ററിലാണ് ഇദ്ദേഹം.
അടുത്തകാലത്ത് ഏറെ ഹിറ്റായ അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകനാണ് സച്ചി.
2007 ല്‍ സേതുവിനൊപ്പം ചോക്ലേറ്റ് എന്ന സിനിമയിലൂടെയാണ് സച്ചി തിരക്കഥാ രംഗത്തേക്കു കടന്നുവരുന്നത്. പിന്നീട് റണ്‍ ബേബി റണ്‍ എന്ന സിനിമക്കു വേണ്ടി സ്വതന്ത്രമായി തിരക്കഥയെഴുതി. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളും അദ്ദേഹം എഴുതി സംവിധാനം ചെയ്തു. പൃഥ്വിരാജ് അഭിനയിച്ച അനാര്‍ക്കലി ആണ് അദ്ദേഹം സംവിധാനം ആദ്യ ചിത്രം.