ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്‌പുത് മരിച്ചനിലയിൽ

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത് (34) മരിച്ചനിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ.

മൃതദേഹം കണ്ടെത്തുമ്പോൾ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ ആറുമാസമായി സുശാന്ത് സിംഗ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് ഇതുവരെ കണ്ടെടുത്തിട്ടില്ല.

ചേതൻ ഭഗത്തിന്റെ ബെസ്റ്റ് സെല്ലറായ ദി ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ് അടിസ്ഥാനമാക്കി അഭിഷേക് കപൂറിന്റെ കെയ്‌ പോ ചെയിലൂടെ സുശാന്ത് ബിഗ് സ്‌ക്രീനിലെത്തി. ഇതാണ്
സുഷാന്ത് സിംഗ് രജ്പുത് എന്ന പയ്യനെ ഒറ്റരാത്രികൊണ്ട് പ്രശസ്തിയിലേക്ക് നയിച്ചത്.
2013 ലെ കൈ പോ ചെക്ക് ശേഷം പരിണീതി ചോപ്രയ്‌ക്കൊപ്പം സുധാത് ദേശി റൊമാൻസിൽ പ്രവർത്തിച്ച സുശാന്ത് പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
ശ്രദ്ധ കപൂരിനൊപ്പം ചിചോറിലാണ് അവസാനമായി അഭിനയിച്ചത്.

സുശാന്ത് സിംഗ് രജ്പുത് പട്നയിലാണ് ജനിച്ചത്. അച്ഛൻ ഡോ. കെ. സിംഗ്.  16 വയസ്സുള്ളപ്പോൾ സുശാന്തിന് അമ്മയെ നഷ്ടപ്പെട്ടു.
സഹോദരൻ നീരജ്കുമാർ ബബ്ലു എം‌എൽ‌എയാണ്. അദ്ദേഹത്തിന്റെ സഹോദരി ബീഹാർ ലെജിസ്ലേറ്റീവ് കൗൺസിലിലെ എം‌എൽ‌സിയാണ്. മൂത്ത സഹോദരൻ, രണ്ട് സഹോദരിമാർ.
എ.ഇ.ഇ.ഇയിൽ അഖിലേന്ത്യാ ഏഴാം റാങ്ക് നേടിയ സുശാന്ത് സിംഗ് രജ്പുത് ദില്ലി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടി. ഫിസിക്സ് ഒളിമ്പ്യാഡും നേടിയിട്ടുണ്ട്. ഷിയാമാക് ദാവറിന്റെ നൃത്ത ക്ലാസുകളിൽ ചേർന്ന അദ്ദേഹം പിന്നീട് ബാരി ജോണിന്റെ അഭിനയ ക്ലാസുകളിൽ ചേർന്നു ഒരു നടനായി.

പ്രശസ്ത നടൻ അക്ഷയ്, അജയ് ദേവ്ഗൺ എന്നിവർ സുശാന്ത് സിംഗ് രജ്പുത്തിന്റെ വേർപാടിൽ അനുശോചിച്ചു.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയനെ കുറച്ചുനാൾ മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ദിഷ സാലിയൻ ആത്മഹത്യ ചെയ്ത് ആറ് ദിവസങ്ങൾക്കു ശേഷമാണ് നടനെയും മരിച്ച നിലയിൽ കാണപ്പെടുന്നത്.

ജൂൺ 8ന് മുംബൈയിലെ മലഡിലുള്ള 14 നില കെട്ടിടത്തിൽ നിന്ന് ചാടിയാണ് ദിഷ സാലിയൻ (28) ജീവനൊടുക്കിയത്. കെട്ടിടത്തിൽ നടന്ന ഒരു പാർട്ടിക്കിടയിലാണ് ദിഷ താഴേയ്ക്ക് ചാടിയത്. സംഭവത്തിൽ ദിഷയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ദിഷ യുടെ കാമുകൻ രോഹൻ റായ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തു.

രോഹനുമായുള്ള ബന്ധത്തിലെ വിള്ളലാണ് ദിഷ യെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. രോഹന് മറ്റു പല പെൺകുട്ടികളുമായി ബന്ധമുണ്ടായിരുന്നെന്നും ഇതു പറഞ്ഞു ദിഷയുമായി നിരന്തരം വഴക്കിട്ടിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവദിവസം നടന്ന പാർട്ടിക്കിടയിലും ഇരുവരും തമ്മിൽ വഴക്കിടുകയും ദിഷ ശുചിമുറിയിൽ കയറി വാതിൽ അടയ്ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കെട്ടിടത്തിൽ നിന്നു നിരവധി മദ്യക്കുപ്പികൾ കണ്ടെത്തിയതിനാൽ മുകളിൽ നിന്ന് ആകസ്മികമായി വീണതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സുശാന്ത് സിങ് രജ്പുതിന് പുറമേ വരുണ്‍ ശര്‍മ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരോടൊപ്പവും ദിശ സാലിയന്‍ പ്രവര്‍ത്തിച്ചിരുന്നു. ദിശയുടെ മരണവിവരമറിഞ്ഞ് സുശാന്ത് സമൂഹമാധ്യമങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഈ മരണത്തിന്റെ ഞെട്ടല്‍ മാറും മുൻപേയാണ് സുശാന്തിനെയും മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സീ ചാനലിലെ പവിത്ര റിഷ്ടയിലൂടെയെത്തി കാഴ്ചക്കാരുടെ ഹരമായി മാറിയ താരമായിരുന്നു സുശാന്ത്. ബിഗ് സ്ക്രീനിലും കാലിടറിയില്ല. 2013ൽ ഇറങ്ങിയ ആദ്യ ചിത്രമായ കൈ പോ ചെയിലെ അഭിനയത്തിന് ഒട്ടേറെ അഭിനന്ദനങ്ങൾ കരസ്ഥമാക്കി. രണ്ടാം ചിത്രമായ ശുദ്ധ് ദേശി റൊമാൻസിലും ശ്രദ്ധിക്കപ്പെട്ടു. ചെറുതെങ്കിലും എല്ലാവരും ഓർക്കുന്ന കഥാപാത്രമായിരുന്നു പികെയിലെ സർഫ്രാസിന്റേത്.

ഡിറ്റക്ടീവ് ബ്യോമ്കേഷ് ബക്ഷി എന്ന ആക്ഷൻ ത്രില്ലറിലും തകർപ്പൻ പ്രകടനം കാഴ്ച വച്ചു. നല്ലൊരു ഡാൻസർ കൂടിയായിരുന്നു സുശാന്ത്. ഡാൻസ് ഷോകളിലെ സജീവ സാന്നിധ്യമായിരിക്കുമ്പോഴാണ് സ്ക്രീനിലേക്കു വിളിവന്നത്. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ബോളിവുഡ്.