Home Entertainment സുശാന്തിന്റെയും മുന്‍ മാനേജരുടെയും ആത്മഹത്യകളിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

സുശാന്തിന്റെയും മുന്‍ മാനേജരുടെയും ആത്മഹത്യകളിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

0

മുംബൈ: നടന്‍ സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ നടന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്‍റെ മരണവും ചര്‍ച്ചയാകുന്നു. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ദിഷ സാലിയന്‍ മുംബൈയിലെ പതിനാല് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. 28 വയസ്സുകാരിയായ ദിഷ മുന്‍പ് ഐശ്യരാറായ് ബച്ചനും വരുണ്‍ ശര്‍മ്മക്കും കൂടെ ജോലി ചെയ്തിട്ടുണ്ട്. ദിഷയുടെ മരണത്തിന് തൊട്ടുപിന്നാലെ ദുരൂഹത ആരോപിച്ച് നിരവധി ബോളിവുഡ് മാധ്യമങ്ങളും രംഗത്തുവന്നിരുന്നു.

മരണത്തില്‍ ആത്മഹത്യാകുറിപ്പൊന്നും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ദിഷയുടെ മരണത്തില്‍ മുംബൈ മല്‍വാനി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് തൊട്ടു പിന്നാലെയാണ് ഇന്ന് നടന്‍ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തതായ വാര്‍ത്ത പുറത്തുവരുന്നത്.

ദിഷയുടെ മരണത്തില്‍ അനുശോചനം അര്‍പ്പിച്ച് സുശാന്ത് ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ‘ഞെട്ടിക്കുന്ന മരണമാണ്. ദിഷയുടെ കുടുംബത്തിനും കൂട്ടുകാര്‍ക്കും എന്‍റെ അഗാധമായ അനുശോചനം അറിയിക്കുന്നു’; എന്നായിരുന്നു സുശാന്ത് കുറിച്ചത്. ദിഷയുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി നിരവധി ബോളിവുഡ് താരങ്ങളും രംഗത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here