Home National കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ ഓര്‍ഡര്‍ ചെയ്തു; ആമസോണ്‍ എത്തിച്ചത് ഭഗവത് ഗീത

കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ ഓര്‍ഡര്‍ ചെയ്തു; ആമസോണ്‍ എത്തിച്ചത് ഭഗവത് ഗീത

0

കൊല്‍ക്കത്ത: ആമസോൺ വഴി കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് ഭഗവത് ഗീത. കൊല്‍ക്കത്ത സ്വദേശിയായ സുദീര്‍ഥ ദാസിനാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയ്ക്കു പകരം ഭഗവത് ഗീത ലഭിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സുദീര്‍ഥ ദാസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്തത്.

ഓർഡർ ചെയ്തതിന് ശേഷം ബുക്കിഗ് ഉറപ്പിച്ചുകൊണ്ടുള്ള സന്ദേശവും ഡെലിവറി ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ദിവസവും അറിയിച്ചുകൊണ്ടുള്ള സന്ദേശവും ദാസിന് ലഭിച്ചിരുന്നു. എന്നാൽ ശനിയാഴ്ച രാത്രിയിൽ ദാസിന് ഒരു സ്ത്രീയുടെ കോള്‍ ലഭിച്ചു. തെറ്റായ പുസ്തകമാണ് അയച്ചതെന്നും പാക്കേജ് നിരസിക്കാനും ആവശ്യപ്പെട്ടു. ദാസ് ഓഫീസിലായിരുന്നതിനാല്‍ ഓര്‍ഡര്‍ റദ്ദാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഇയാൾ പറയുന്നു.

പാക്കേ‍‍ജ് കയ്യിലെത്തിയപ്പോൾ കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയ്ക്ക് പകരം ഭഗവത് ഗീതയാണ് കണ്ടത്. ബുക്കിന്റെ ഇന്‍വോയ്‌സില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഉള്ളില്‍ ഗീതയുടെ ചുരുക്കിയ പതിപ്പും.

LEAVE A REPLY

Please enter your comment!
Please enter your name here