Home Local News കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂർ സ്വദേശി ഉസ്സൻകുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു

കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂർ സ്വദേശി ഉസ്സൻകുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു

0

കണ്ണൂ‍ർ: സംസ്ഥാനത്ത് വീണ്ടും ഒരു കൊറോണ മരണം. കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കൊറോണ സ്ഥിരീകരിച്ചു. ഇരിക്കൂർ സ്വദേശി നടുക്കണ്ടി ഉസ്സൻകുട്ടിയാണ് മരിച്ചത്. മുംബൈയിൽ നിന്ന് എത്തിയ അദ്ദേഹത്തിന് നിരീക്ഷണത്തിൽ കഴിയവെ പനിപിടിച്ചിരുന്നു. ഹൃദ്രോഗിയായ ഇദ്ദേഹത്തിന് ശാരീരിക അവശതകൾ ഉണ്ടായിരുന്നു.

മുംബൈയിൽ നിന്ന് ജൂൺ ഒമ്പതിനാണ് ട്രെയിനിലാണ് ഇദ്ദേഹം തിരിച്ചെത്തിയത്. പനിയും വയറിളക്കവും വന്നതോടെ കണ്ണൂ‌ർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പനി കൂടിയതോടെ ഇദ്ദേഹത്തിന്‍റെ സ്രവം പരിശോധനയ്ക്ക് അയച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. തുടർന്ന് വന്ന ഫലത്തിലാണ് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്.

കണ്ണൂർ‍ ജില്ലയിൽ നിലവിൽ 21,728 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 21,544 പേരാണ് വീട്ടിലാണ് നിരീക്ഷണത്തിലുള്ളത്. 284 പേർക്കാണ് ഇത് വരെ ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 123 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഒരു കോഴിക്കോട് സ്വദേശിയും, എട്ട് കാസർകോട് സ്വദേശികളും, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ നിന്ന് ഓരോ പേർ വീതവും കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here