തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം. മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനില തൃപ്തികരമാണ്. മന്ത്രിയെ മറ്റു പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ തുടരുന്നതെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.