Home Local News കൊറോണ സ്ഥിരീകരിച്ച മധുര സ്വദേശി ആശുപത്രിയില്‍ മുങ്ങി; അറിഞ്ഞത് അഞ്ചു ദിവസം കഴിഞ്ഞ്

കൊറോണ സ്ഥിരീകരിച്ച മധുര സ്വദേശി ആശുപത്രിയില്‍ മുങ്ങി; അറിഞ്ഞത് അഞ്ചു ദിവസം കഴിഞ്ഞ്

0

പാലക്കാട്: ആശുപത്രിയില്‍ ചികിത്സയിരിക്കെ കൊറോണ സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശി മുങ്ങി. മധുര സ്വദേശിയായ ഡ്രൈവറാണ് മുങ്ങിയത്. ഈ മാസം അഞ്ചു മുതല്‍ കാണാതായെന്ന് ആശുപത്രി അധികൃതര്‍ പറയുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ജില്ലാ ഭരണകൂടമോ ആശുപത്രി അധികൃതരോ തയ്യാറായിട്ടില്ല. രോഗി മുങ്ങി ആറ് ദിവസത്തിന് ശേഷമാണ് ഇക്കാര്യം പുറത്തുവരുന്നത്. സൈബര്‍ സെല്ലും പൊലീസും നടത്തിയ അന്വേഷണത്തില്‍ രണ്ട് ദിവസം മുന്‍പ് ഇയാളുടെ മൊബൈല്‍ ലോക്കേഷന്‍ വിശാഖപട്ടണത്താണെന്ന് കാണിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എവിടെയാണ് ഉളളതെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല.

കഴിഞ്ഞമാസം 31നാണ് വയറുവേദനെയ തുടര്‍ന്ന് ആലത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവം പരിശോധിച്ചപ്പോള്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു.

കൊറോണ ആണെന്നറിഞ്ഞതിന് പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നു. ആശുപത്രി അധികൃതര്‍ തടയാന്‍
ശ്രമിച്ചപ്പോള്‍ ഇയാള്‍ ലോറിയുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ ആയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here