Home Entertainment ഹൃദയാഘാതം; തമിഴ് നവാഗത സംവിധായകന്‍ ബാലമിത്രന്‍ അന്തരിച്ചു

ഹൃദയാഘാതം; തമിഴ് നവാഗത സംവിധായകന്‍ ബാലമിത്രന്‍ അന്തരിച്ചു

0

ചെന്നൈ: തമിഴ് നവാഗത സംവിധായകന്‍ ബാലമിത്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹ്യദയാഘാതമുണ്ടായ ബാലമിത്രനെ വടപളനിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിൽസാ ചെലവ് വഹിക്കാൻ പണമിലാത്തതിനാൽ പിന്നീട് കട്ടൻകുലത്തൂരിലെ എസ്ആർഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെയാണ് മരണം സംഭവിച്ചത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

റിലീസാകാനിരിക്കുന്ന ഉടുക്കൈ എന്ന ചിത്രത്തിൻ്റെ സംവിധായകനായിരുന്നു ബാലമിത്രന്‍.

ബാലമിത്രന്റെ വിയോഗത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ നിരവധി ചലച്ചിത്ര താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തി. ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേട്ടത് എന്ന് നടി സഞ്ജന പ്രതികരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും സഞ്ജന പറഞ്ഞു. ബാലമിത്രന്റെ ഉടുക്കൈ എന്ന സിനിമയിലെ പ്രധാന കഥാപാത്രം ചെയ്തിരുന്നത് സഞ്ജനയായിരുന്നു. ഉടുക്കൈയുടെ ചിത്രീകരണം 95 ശതമാനം പൂര്‍ത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ബാക്കിയുണ്ടായിരുന്നു. ലോക്ഡൗൺ കാരണമാണ് സിനിമയ്ക്ക് തടസ്സം നേരിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here