Home Local News സാനിറ്റൈസര്‍ കുടിച്ച് ആലപ്പുഴ സ്വദേശി മരിച്ച സംഭവം; പോലീസ് കേസെടുത്തു

സാനിറ്റൈസര്‍ കുടിച്ച് ആലപ്പുഴ സ്വദേശി മരിച്ച സംഭവം; പോലീസ് കേസെടുത്തു

0

ആലപ്പുഴ: മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച് ചികിൽസയിലായിരുന്നയാൾ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ചാത്തനാട് വെൺമേലിൽ കരുണാകരൻ്റെ മകൻ സന്തോഷ് (56) ആണ് ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിന് കീഴടങ്ങിയത്. മെയ് 28 നാണ് സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതിന് ശേഷം സന്തോഷ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസ് എടുത്തത്. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ മദ്യം കിട്ടാതായതോടെയാണ് ഇയാൾ സാനിറ്റൈസർ കുടിച്ചതെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here