രണ്ടര മാസത്തിലേറെയായി പണി ഇല്ല: കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവർ ജീവനൊടുക്കി

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. കോഴിക്കോട് ജില്ലയിലെ ചോയി ബസാർ സ്വദേശിയായ സന്തോഷാണ് മരിച്ചത്. കോട്ടൂപ്പാടം – മാനാഞ്ചിറ റൂട്ടിൽ ഓടുന്ന പ്രീതി ബസിൽ ഡ്രൈവറായിരുന്നു. രണ്ടര മാസത്തിലേറെയായി പണി ഇല്ലാതായതോടെ മനപ്രയാസത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

കൊറോണ പ്രതിരോധത്തിന്റെ ഭാ​ഗമായുള്ള ലോക്ക്ഡൗണിനെ തുടർന്ന് ബസ് സർവ്വീസുകളെല്ലാം നിർത്തിയിരുന്നു. വരുമാനം നിലച്ചതിനാൽ സന്തോഷ് മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞു