തിരുവനന്തപുര: സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്ച മുതല്‍ തുറക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. സംസ്ഥാനത്തെ ഹോട്സ്പോട്ട്, കണ്ടെയിൻമെന്റ് മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ എല്ലാ സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ തുറക്കണമെന്ന് സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
എല്ലാ ജീവനക്കാരും ഹാജരാകണം. മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്തിരുന്നവർ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി ജോലിക്കെത്തണം. ഏഴു മാസം ഗർഭിണിയായവരെ ജോലിയിൽ നിന്ന് ഒഴിവാക്കണം. ഒരു വയസ്സിനു താഴെയുള്ള കുട്ടികളുടെ അമ്മമാർക്കും ഇളവ്. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു. ഇനി ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്ചകളിൽ അവധി തുടരും.
ബസില്ലാത്തതിനാല്‍ സ്വന്തം ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ അതാത് ഓഫീസുകളില്‍ എത്തണം. ജീവനക്കാരനോ കുടുംബാംഗത്തിനോ കൊറോണ ബാധിച്ചാല്‍ 14 ദിവസം അവധി നല്‍കും. പ്രത്യേക കാഷ്വല്‍ ലീവ് ആണ് അനുവദിക്കുന്നത്. മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് പ്രകാരമായിരിക്കും അവധി. ശനിയാഴ്ച അവധി തുടരുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.