Home National ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊറോണ വൈറസ്

ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊറോണ വൈറസ്

0

മുംബൈ: അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കറാച്ചിയിലെ സൈനികാശുപത്രിയിലാണ് ദാവൂദ് ഇബ്രാഹിമും ഭാര്യയും ചികിത്സയിലുള്ളതെന്നാണ് പുറത്തു വരുന്ന വാർത്തകൾ. പാക് സർക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ചില മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദാവൂദ് ഇബ്രാഹിമിനേയും ഭാര്യ മെഹസാബിനേയും കൂടാതെ ദാവൂദിൻ്റെ വ്യക്തിഗത സുരക്ഷാജീവനക്കാരിൽ ചിലരും നിരീക്ഷണത്തിലായിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം പാകിസ്ഥാനിലെ കൊറോണ രോഗികളുടെ എണ്ണം 89,249 ആയി ഉയർന്നു. 1838 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് പാകിസ്ഥാനിൽ മരിച്ചത്.

അമേരിക്കൻ എംബസിയിലെ ഒരു ഉദ്യോഗസ്ഥനടക്കം നേരത്തെ കൊറോണ സ്ഥിരീകരിച്ചതായിരുന്നു വിവരം പുറത്തു വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here