Home National ഡെൽഹിയിൽ ചികിത്സ ലഭിക്കാതെ കൊറോണ ബാധിതർ മരിക്കുന്നു; പരാതിയുമായി നിരവധി പേർ

ഡെൽഹിയിൽ ചികിത്സ ലഭിക്കാതെ കൊറോണ ബാധിതർ മരിക്കുന്നു; പരാതിയുമായി നിരവധി പേർ

0

ന്യൂഡെൽഹി: ഡെൽഹിയിൽ ചികിത്സ ലഭിക്കാതെ കൊറോണ ബാധിതർ മരിക്കുന്നതായി ആരോപണം. ഡെൽഹി ഗ്രേറ്റർ കൈലാഷ് സ്വദേശി അമർ പ്രീതാണ് തന്റെ പിതാവിനു കൊറോണ ആയിരുന്നു എന്നും എന്നാൽ ചികിത്സ ലഭിക്കാതെ പിതാവ് മരിച്ചതായും വ്യക്തമാക്കി മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും ട്വീറ്റ് ചെയ്തത്. അമർ പ്രീതയുടെ ട്വീറ്റിന് പിന്നാലെ സമാന അനുഭവം വ്യക്തമാക്കി നിരവധി പേർ എത്തിയിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് അമർ പ്രീതിന്‍റെ ആദ്യ ട്വീറ്റ് വരുന്നത്. തന്റെ പിതാവിനെയും കൂട്ടി എല്‍.എന്‍.ജി.പി ആശുപത്രിയിൽ എട്ടുമണിയോടെ എത്തിയതാണെന്നും ഇതുവരെ ചികിത്സ ലഭിച്ചില്ലെന്നും സഹായിക്കണമെന്നും ആയിരുന്നു ആദ്യ ട്വീറ്റ്. എന്നാൽ തന്റെ പിതാവിന് ആശുപത്രിയിൽ നിന്നും ചികിത്സ ലഭിച്ചില്ലെന്നും 9 മണിക്ക് പിതാവ് മരിച്ചതായും രണ്ടാം ട്വിറ്ററിൽ പറയുന്നു.

കൂടാതെ കുടുംബാംഗങ്ങളുടെ പരിശോധന അടക്കമുള്ളവ വൈകുകയാണെന്നും സഹായം ആവശ്യമാണെന്നും വ്യക്തമാക്കി വൈകുന്നേരം വീണ്ടും അമർ പ്രീത് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം രോഗിക്ക് ചികിത്സ നിഷേധിച്ചിട്ടില്ല എന്നും ആശുപത്രിയിൽ എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നു എന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

എന്നാൽ അമർ പ്രീതിന്റെ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ പല വിവാദങ്ങളും സൃഷ്‌ടിച്ചതോടെ ഡെൽഹി സർക്കാർ പുതിയ ചികിത്സാ മാർഗ്ഗരേഖ പുറത്തിറക്കി. ആശുപത്രിയിലെത്തുന്ന എല്ലാ രോഗികളെയും നിർബന്ധമായും പരിശോധിക്കണമെന്നും തുടർ ചികിത്സക്ക് മാർഗമില്ലെങ്കിൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യണമെന്നും സർക്കാർ പുറത്തിറക്കിയ നിർദേശങ്ങളിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here