റിലയൻസ് ജിയോയിൽ അബുദാബിയിലെ മുബാദല 9093.60 കോടി നിക്ഷേപിക്കും

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്ഫോമിൽ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുബാദല 9093.60 കോടി രൂപ നിക്ഷേപിക്കാൻ തീരുമാനമായി. ഇതോടെ ജിയോയിൽ നിക്ഷേപം നടത്തുന്ന ആറാമത്തെ വിദേശ കമ്പനിയാണ് ഇത്.

ഇതോടെ ജിയോ പ്ലാറ്റ്ഫോമിലെ മൊത്തം നിക്ഷേപം 87,655.35 കോടി രൂപയായി. ആറാഴ്ച കൊണ്ടാണ് ജിയോയിൽ ആറ് സ്ഥാപനങ്ങൾ നിക്ഷേപം നടത്തിയത്.

ഫേസ്ബുക്ക് 43,573.62 കോടിയും സിൽവൽ ലേയ്ക്ക് 5,655.75 കോടിയും വിസ്റ്റ ഇക്വിറ്റീസ് 11,367 കോടി രൂപയും ജനറൽ അറ്റ്ലാന്റിക് 6,598.38 കോടിയും കെകെആർ 11,367 കോടിരൂപയും മുബാദല 9,093.60 കോടി രൂപയും നിക്ഷേപം നടത്തി. ഇൗ കമ്പനികളിൽ നിന്നെല്ലാം കൂടി ആകെ ആയിരം കോടി ഡോളറാണ് കമ്പനി ഒരാഴ്ച കൊണ്ട് സമാഹരിച്ചത്.

ഇൗ കമ്പനികൾക്ക് എല്ലാം കൂടി ആകെ 18.97 ശതമാനം ഉടമസ്ഥാവകാശം ലഭിക്കും. മുബാദല കൂടി നിക്ഷേപം നടത്തിയതോടെ ജിയോ പ്ലാറ്റ്ഫോംസിന്റെ മൂല്യം 4.91 ലക്ഷം കോടിയായി. ഇതോടെ എന്റർപ്രൈസ് മൂല്യം 5.16 ലക്ഷം കോടിയായി ഉയർന്നു. ഇതേ സമയം മൈക്രോ സോഫ്റും ജിയോ യില് നിക്ഷേപം നടത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.