Home National പ്രമുഖ കന്നഡ സീരിയല്‍ നടി ചന്ദന ജിവനൊടുക്കി; കാമുകൻ ഒളിവിൽ

പ്രമുഖ കന്നഡ സീരിയല്‍ നടി ചന്ദന ജിവനൊടുക്കി; കാമുകൻ ഒളിവിൽ

0

ബെംഗളൂരു: കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടർന്ന് കര്‍ണാടകയിലെ പ്രമുഖ സീരിയല്‍ നടിയും മോഡലും അവതാരകയുമായ ചന്ദന ജീവനൊടുക്കി. സമൂഹമാധ്യമങ്ങളിൽ വിഷം കഴിക്കുന്ന വിഡിയോ പങ്കുവച്ച ശേഷമാണ് താരം ജീവനൊടുക്കിയത്. നടിയുടെ
കാമുകന്‍ ദിനേഷ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നും വീഡിയോയില്‍ പറയുന്നുണ്ട്. കാമുകൻ ഒളിവിലാണ്.

അഞ്ചുവർഷത്തിലേറെയായി ദിനേശ് എന്ന യുവാവുമായി ചന്ദന പ്രണയത്തിലായിരുന്നു. വിവാഹം ഉറപ്പിക്കുന്നതായി ചന്ദനയുടെ വീട്ടുകാർ ദിനേശിന്റെ വീട്ടിലുമെത്തിയിരുന്നു. എന്നാൽ വരന്റെ വീട്ടുകാർ ചന്ദനയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നും. ഇതിൽ മനം നൊന്ത താരം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിഷം കഴിച്ച ചന്ദനയെ ദിനേശ് തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. 

വിഷം കഴിക്കുന്നത് പകർത്തിയ ദൃശ്യങ്ങൾ മരിക്കുന്നതിന് തൊട്ടുമുൻപ് നടി തന്റെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നു. പോലീസ് പ്രേരണാകുറ്റത്തിന് നടിയുടെ കാമുകൻ ദിനേഷിനെതിരേ കെസെടുത്തിട്ടുണ്ട്. എന്നാൽ ചന്ദന മരിച്ചതോടെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. അഞ്ചു ലക്ഷം രൂപയോളം ഇയാൾ ചന്ദനയുടെ കയ്യിൽ നിന്നും തട്ടിയെടുത്തതായും ആരോപണമുണ്ട്.  യുവാവിന്റെ വീട്ടുകാരെയും ഉൾപ്പെടുത്തി പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here