ന്യൂഡെല്‍ഹി : രാജ്യത്ത് കൊറോണ രോഗവ്യാപനം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുകയാണ്. തുടര്‍ച്ചയായ നാലാംദിവസവും രോഗബാധിതരുടെ എണ്ണം 8000 കടന്നു. ഒമ്പതിനായിരത്തിന് അടുത്ത് ആളുകള്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത് 8909 പേര്‍ക്കാണ്. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ 2,07,615 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 217 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ മരണം 5815 ആയി ഉയര്‍ന്നു. ഇതുവരെ 1,00,303 പേര്‍ കൊറോണ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 41,03,233 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ( ഐസിഎംആര്‍) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,37,158 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ വ്യക്തമാക്കി.