തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ സർക്കാർ തകർക്കുന്നുവെന്ന ഇടത് അധ്യാപക സംഘടനയായ എകെപിസിടിഎ യുടെ പ്രസ്താവനക്കെതിരേ ആഞ്ഞടിച്ച്
മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ പ്രസ്താവന അവിവേകമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ
നാം മുന്നോട്ടിലാണ് പിണറായി ഇടതുസംഘടനയായ എകെപിസിടിഎയെ വിമർശിച്ചത്.
ഉന്നതവിദ്യാഭ്യാസ മേഖലയെ കുറിച്ച് നല്ല അഭിപ്രായം ഉയർന്നുവരുമ്പോഴാണ് അതിന്റെ ഗുണങ്ങളെല്ലാം പറ്റിക്കൊണ്ടിരിക്കുന്ന ഒരു ഉത്തരവാദിത്തപ്പെട്ട സംഘടന അത്തരം പ്രസ്താവന ഇറക്കുന്നത്. അത്ര അവിവേകമുള്ള ഒരു പ്രസ്താവന അധ്യാപകസംഘടനക്ക് കൊടുക്കാൻ കഴിഞ്ഞത് എന്നെ ആശ്ചര്യപ്പെടുത്തി. ചെറിയ പ്രശ്നങ്ങളുടെ നേരെ വല്ലാത്ത വികാരം ഉയർന്നുവരികയാണ്. പ്രശ്നങ്ങളുണ്ടാകാം. അങ്ങനെ വരുമ്പോൾ ബന്ധപ്പെട്ട മന്ത്രയുമായി ചർച്ച ചെയ്യാം. അത്തരം ശ്രമങ്ങളൊന്നും നടത്താതെ നേരെ സർക്കാരിനെ വെച്ചടിക്കുകയാണ്’ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അങ്ങനെയുള്ള നിലപാട് മാറേണ്ടതുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.